About Me

My photo
These are my thoughts..they rule my mind. Writing it down makes me feel better..

Monday 29 November 2010

ഏട്ടന്.....


എന്‍റെ ജീവിതത്തിന് 
അര്‍ത്ഥമുണ്ടായിരുന്നില്ല..
മാറി മായുന്ന ഈ ജീവിതത്തിനു
മുമ്പില്‍ പകച്ചു നിന്ന എന്നെ 
കൈപിടിച്ചു നീ നടത്തി....
ചെറിയ  തെറ്റുകള്‍ക്കും നീ എന്നെ 
ശാസിച്ചു..ഒരു രക്ഷിതാവിനെപ്പോലെ...
ചെറിയ സമ്മാനങ്ങള്‍ കൊണ്ട് എന്നെ 
ചിരിപ്പിച്ചു..ഒരു സ്നേഹിതനെപ്പോലെ..

ഇന്ന് നിറകണ്ണുകളോടെ നീ എന്നെ 
വിട്ടുപോയപ്പോള്‍
ഞാന്‍ എന്നോടു ചോദിച്ചു..
'നീ എന്‍റെ ആരായിരുന്നു' 
സുഹൃത്തോ..
വഴികാട്ടിയോ...
രക്ഷിതാവോ..

ഇന്ന് ഞാനത് മനസ്സിലാക്കുവാന്‍ 
ഒരു പാടു വൈകിയിരിക്കുന്നു..
നീ എനിക്ക്‌ സഹോദരനെക്കാള്‍ 
പ്രിയപ്പെട്ടവനായിരുന്നു... 
നിന്നെ ഞാന്‍ എന്നും ഓര്‍മ്മിക്കുന്നു...
നീ എനിക്കു നഷ്ടപ്പെട്ടെങ്കില്‍ കൂടിയും...           

Sunday 26 September 2010

മാപ്പു തരിക

നിന്‍റെ സ്വപ്നങ്ങളെ
ഞാന്‍ പിടിച്ചുലച്ചിരുന്നുവോ ?
ഞാനറിഞ്ഞീല
എന്‍റെ വാക്കുകള്‍ നിന്നെ നോവിച്ചിരുന്നുവോ ?
കണ്ടിരുന്നില ഞാന്‍ നിന്നെ
എന്ന കണ്മുന്നില്‍ നീ ഉണ്ടായിരുന്നിട്ടും
നിന്‍റെ ആഗ്രഹങ്ങള്‍
മറന്നുപോയ്‌ ഞാന്‍ നിന്നെ
എന്‍റെ  ദിവസങ്ങളില്‍
നീയലിഞ്ഞില്ലാതായ്
ഇന്ന് എന്‍ മനമറിയുന്നു
ആ ദു:ഖം
പക്ഷെ
കഴിയില്ല എനിക്കിനിയെന്‍
ജീവിതം കീഴ്മേല്‍മറിക്കുവാന്‍
പറയുന്നു 'മാപ്പു തരിക നീ' എനിക്കെന്നെന്‍
കണ്ഠംങ്ങളില്‍ വാക്കുകള്‍ തങ്ങിനില്‍ക്കുമ്പോള്‍..

Tuesday 21 September 2010

നീ....

നീ എന്‍റെ ആരാണ്?
എനിക്കറിയില്ല
കക്ക നിറഞ്ഞ കടല്‍ത്തീരത്തുകൂടെ
ഞാന്‍ നടക്കുമ്പോഴും
എന്‍റെ കാലുകള്‍ വിണ്ടുകീറുമ്പോഴും
അങ്ങകലെ നിറഞ്ഞുതുളുമ്പുന്ന 
സൂര്യാസ്തമയത്തിന്‍റെ ചാരുത
എന്നെ മഥിക്കുന്നു...

നിന്നില്‍ ഞാന്‍ കാണുന്നതാരെയാണ്?
പുലരുമ്പോള്‍ എന്‍റെ ജനാലയില്‍ നീ
മുട്ടിവിളിക്കുമ്പോള്‍ ഞാന്‍
വിളി കേള്‍ക്കുന്നതെന്തുകൊണ്ട്?

കുഴയുന്ന കാലുകളും
നീറുന്ന കൈകളും
ഉരുകുന്ന മനസ്സും പേറി
ഞാന്‍ നടന്നു നീങ്ങുമ്പോള്‍
മുകളില്‍ കത്തിനില്കുന്ന നിന്നെ
ഞാന്‍ ശപിക്കുന്നു
എന്തിനെന്നറിയാതെ...

Monday 20 September 2010

Soliloquy

I dunno why i stopped writing and why i am taking the pain to start writing again. Words manage to elude me..and i know i am no longer the same 13 year old girl who whould sit alone in her room pouring her thoughts into the small diary...
I am not the same..
I no longer walk alone through the isolated country roads...
I no longer like to watch the beautiful lake near my house...
I no longer triy to find the end of the paths...
I no longer think death is an exhilarating experience...
I no longer think there is no god..
I thought i was a disturbed child..
But i changed...
At some point in our life we change.. There was a time when i could sit alone looking at sky for hours dreaming..my dreams where not colourfull..it was full of pain. I hurt myself sometimes and i thought i am not normal like other girls. I never found anyone thinking like me. I never talked much to people coz i was shy and i din know how to start a coversation. I could be myself only in front of my close friends.

That was all past. I recently read my good old diary and i wondered how did i write those stuffs back then. I never wrote anything after leaving school..i never got time. I was good in writing malayalam once and i dont think my english is that good. I started this blog because two of my close friends asked me to post all my old writings..and im getting rusted here waiting for TCS to call me.. So here i am..

Sunday 19 September 2010

പ്രണയം

പ്രണയം,
വികാരങ്ങളുടെ കലവറ
ആദ്യം അവ എനിക്കന്യമായിരുന്നു
മനസിന്‍റെ ഒരു കോണില്‍
അവ ഇരുന്നു വീര്‍പ്പു മുട്ടിയിരുന്നു


ആദ്യദര്‍ശനത്തില്‍ തന്നെ ഞാന്‍
പ്രണയത്തെ ഒരു ചില്ലുകൂട്ടിലാക്കി
പിന്നീട് ഒരു കടലാസുതുണ്ടില്‍
എഴുതിയാലും എഴുതിയാലും തീരാത്ത
പ്രണയചിത്രങ്ങള്‍ ഞാന്‍ വരച്ചു.


പിന്നീടെപ്പോഴോ
ഒരു മരത്തണലില്‍
കീറിയ കടലാസുതുണ്ടുകളെയും
പൊട്ടിയ കണ്ണാടിചില്ലുകളെയും
നോക്കി ഞാന്‍
വിലപിക്കുകയായിരുന്നു.....

Sunday 12 September 2010

വീണ്ടുമൊരു മഴത്തുള്ളി

തുറന്ന ജാലകത്തിനരികില്‍ ഞാന്‍
വറ്റിപ്പോകാറായ മഴയെ ഓര്‍ത്തു വിലപിക്കുമ്പോള്‍
പൊഴിയുന്ന ജലകണങ്ങളെ നോക്കി
ആ സൂര്യബിംബം ചിരിച്ചു...
ആ ചിരിയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ എനിക്കു കഴിഞ്ഞില്ല..


ഇലച്ചാര്‍ത്തിലെ ജലകണങ്ങള്‍
അവ ഒപ്പിയെടുത്ത സൂര്യന്‍, എന്നെ
പൊള്ളുന്ന വേനലിന്‍റെ തീക്കുണ്ഡത്തിലേക്കാനയിച്ചു..
ഉയരുന്ന ജ്വാലകള്‍, എന്‍റെ
ഓര്‍മ്മകളുടെ കലവറ തുറപ്പിച്ചു..


ഇതാ, ഒരു പൊള്ളുന്ന വേനല്‍ കൂടി..
വീണ്ടും സൂര്യന്‍റെ കോപം ശമിപ്പിച്ച്
ഒരു തുള്ളി കൂടി ഭൂമിയിലേക്ക്..
എന്‍റെ തീരാവേദനകളെ കുളിര്‍പ്പിക്കുവാന്‍
ഒരു തീര്‍ത്ഥജലം പോലെ
ആ ജലകണം വീണ്ടും.....